Wednesday, July 3, 2024 11:43 am

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി ; മരിച്ചത് കൊല്ലത്തും കോഴിക്കോട്ടും ചികിത്സയിലായിരുന്നവര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം.

കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 63 വയസ്സുകാരനായ മലപ്പുറം സ്വദേശി മുഹമ്മദ് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാള്‍.

അതിനിടെ കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഒരു മലയാളി കൂടി മരിച്ചു. വയനാട് സ്വദേശിയാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ മരിച്ചത്. കണിയാരം പാലാകുളി തോമ്പ്രകുടി ബാലസുബ്രമണ്യൻ്റെ മകൻ പ്രസാദ് (39) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുടുംബസമേതം പൂനയിൽ താമസിച്ച് വരികയായിരുന്നു ഇയാള്‍. സ്പെയർ പാർട്സ് കട നടത്തുകയായിരുന്ന പ്രസാദിന് പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. സംസ്ക്കാരം പൂനെയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേ​ര​ള​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങൾ പരിഹരിക്കണം ; ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇന്ന്

0
തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഉ​ന്ന​ത...

പാനിപൂരിയിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കർണാടക സർക്കാർ

0
ബംഗളൂരു: അടുത്തകാലത്തായി മലയാളികൾ ബീച്ചുകളിൽ അടക്കം ഉല്ലസിക്കാൻ എത്തുമ്പോൾ ഏറ്റവും കൂടുതൽ...

‘ പ്രജ്വലിനെ ജയിലില്‍ പോയി കാണില്ല, സൂരജ് ഉടന്‍ പുറത്തിറങ്ങും ‘ ; ദൈവം...

0
ബെംഗളൂരു: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലില്‍ കഴിയുന്ന തന്‍റെ രണ്ടു മക്കളെയും...

രാജസ്ഥാനില്‍ പശുകടത്ത് ആരോപിച്ച് ക്രൂരമര്‍ദനം

0
ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പ​ശു​ക​ട​ത്ത് ആ​രോ​പി​ച്ച് ലോ​റി ഡ്രൈ​വ​ര്‍​ക്കും കൂ​ട്ടാ​ളി​ക്കും ക്രൂ​ര മ​ര്‍​ദ​നം....