കൊല്ലം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്ന ഷറഫുദ്ദീ (67)നാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഷറഫുദ്ദീന്റെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഇദ്ദേഹത്തിന് രോഗം പിടിപെട്ടത് എവിടെ നിന്നെന്നു കണ്ടെത്താനായിട്ടില്ല. അന്യസംസ്ഥാനത്തു നിന്ന് പച്ചക്കറിയുമായി വന്ന ലോറിക്കാരില്‍ നിന്നാണോ രോഗം പിടിപെട്ടതെന്ന സംശയത്തിലാണ് അധികൃതര്‍.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കായംകുളത്തെ പച്ചക്കറി വ്യാപാരി മരിച്ചു
RECENT NEWS
Advertisment