വയനാട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സംഭവിച്ചു. വയനാട് പേര്യ സ്വദേശിയായ റെജിയാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 45 വയസായിരുന്നു. രോഗബാധ മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏതാനും നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 82 ആയി ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ 0.33 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. വയനാട് സ്വദേശിയുടേത് കൂടാതെ ഇന്ന് എട്ട് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരിച്ചത് വയനാട് പേര്യ സ്വദേശി
RECENT NEWS
Advertisment