കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന്‍ (43) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ജാബിര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ പതിനെട്ടിനാണ് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ നിന്നും ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സിറ്റി സെന്റര്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
കോവിഡ് ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment