കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് ബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളി യുവതി മരണമടഞ്ഞു. കൊല്ലം പറവൂർ കറുമണ്ടൽ കല്ലുംകുന്ന് വീട്ടിൽ ഉഷാ മുരുകൻ(42)ആണ് ഇന്ന് മരണമടഞ്ഞത്. കോവിഡ് ബാധയെ തുടർന്ന് ഫർവ്വാനിയ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിൽസയിലായിരുന്നു . ഹോം കേയർ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍ . ഭർത്താവ് സതീശനും മകൻ കാർത്തികേയനും കുവൈത്തിലാണു ജോലി ചെയ്യുന്നത്. ഉദയ ലക്ഷ്മിയാണു മകൾ. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
കൊറോണ ബാധിച്ച് മലയാളി യുവതി കുവൈത്തിൽ മരിച്ചു
RECENT NEWS
Advertisment