മസ്‌കറ്റ് : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മസ്‌കറ്റില്‍ മരിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്ത് അശോകന്റെ മകന്‍ അഭീഷ് (36) ആണ് സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാല ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. മബേലയില്‍ ബില്‍ഡിങ് മെറ്റീരിയല്‍ കടയിലെ ജീവനക്കാരനാണ്. എട്ടുവര്‍ഷത്തിലധികമായി മസ്‌കറ്റിലുണ്ട്. അശ്വനിയാണ് ഭാര്യ : അക്ഷിത്, അന്‍ഷിത് മക്കളാണ്. നന്മ കാസര്‍കോട് കൂട്ടായ്മയുടെ പ്രവര്‍ത്തകനാണ്.