കുവൈറ്റ് : കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. വടശ്ശേരിക്കര തെക്കേക്കോലത്ത് മാത്യു തോമസ് (52) ആണ് മരിച്ചത്. കുവൈത്തിലെ മിഷിരിഫ് ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കുവൈത്തില്‍ ഹെയ്‌സ്‌കോ എഞ്ചിനീയറിംഗ് കമ്ബനിയില്‍ ജോലിക്കാരനായിരുന്നു. ഭാര്യ ജിഷ ജോണ്‍ കുവൈത്തിലെ റോയല്‍ ഹയാത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ്, രണ്ടു മക്കള്‍. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിച്ചു.