പയ്യോളി: കോവിഡ് പോസിറ്റീവായ കുടുംബാംഗത്തിന്റെ കൂടെ നെഗറ്റീവായ ആളെ കിടത്തി സമ്പര്‍ക്കത്തിലൂടെ രോഗം വന്ന് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. 80 വയസ് പ്രായമുള്ള ഇദ്ദേഹത്തെ പോസിറ്റീവായ ആള്‍ക്കൊപ്പം പാര്‍പ്പിച്ചതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ മരിച്ചു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിനു ശേഷവും ആദ്യം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത് നിന്ന് മാറ്റിയില്ല.
ഡിവിഷന്‍ കൗണ്‍സിലര്‍ വിഷയത്തിന്റെ ഗൗരവം മുനിസിപ്പല്‍ അധികാരികളെ അറിയിക്കുകയും പോസിറ്റായവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അധികൃതര്‍ കൂട്ടാക്കിയില്ല, മരണപ്പെട്ട ആള്‍ പോസിറ്റീവ് ആണെന്നറിഞ്ഞ ഉടനെ അവരുടെ പ്രായം കണക്കിലെടുത്തു ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും രോഗം മൂര്‍ച്ഛിച്ചപ്പോള്‍ മാത്രമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അവിടെ വെച്ച് മരിക്കുകയും ചെയ്തു.