സൗദി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി റിയാസ് പുലോത്തും കണ്ടി (35) ആണ് അല്‍റസ് ആശുപത്രിയില്‍ മരിച്ചത്. 10 ദിവസം മുമ്പാണ് റിയാസിന് കോവിഡ് സ്ഥിരീകരിച്ചത്.
കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റസില്‍ ഫ്രറ്റേണിറ്റി ഫോറത്തിെന്റ കോവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്പോണ്‍സറുടെ പേരിലേക്ക് മാറ്റിയത്. അയ്യൂബ്, നഫീസ എന്നിവരുടെ മകനാണ്.
ഭാര്യ: ഫാത്തിമ. മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്.