റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം അഞ്ചൽ ഏരൂർ പത്തടി സ്വദേശി കൊടിവിള പുത്തൻവീട്ടിൽ ശരീഫ് (52) ആണ് ബുധനാഴ്ച രാവിലെ റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ചത്.
ദീർഘകാലമായി റിയാദിൽ ലോൻഡ്രി നടത്തുകയായിരുന്നു. അടുത്തിടെ ലോൻഡ്രി നിർത്തി ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ കാത്തിരിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധിയുണ്ടായത്. മൃതദേഹം അൽഈമാൻ ആശുപത്രി മോർച്ചറിയിൽ. ഭാര്യ – നജ്മുന്നിസ. എട്ട് മക്കളുണ്ട്.