ജൊഹാനസ്ബര്‍ഗ് : ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകനും ഡര്‍ബനിലെ സാമൂഹ്യപ്രവര്‍ത്തകനുമായ സതീഷ് ദുപേലിയ കോവിഡ് ബാധിച്ച് മരിച്ചു .കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് സഹോദരി ഉമ ദുപേലിയ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ മണിലാല്‍ ഗാന്ധിയെ ഏല്‍പ്പിച്ചായിരുന്നു ഗാന്ധിജി മടങ്ങിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ അവിടെ തന്നെ തുടരുകയായിരുന്നു. ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകനാണ് സതീഷ്.