റിയാദ് : സൗദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. ഷുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാമ്പ ചന്ദ്രോത്ത് കുന്നുംപുറം പി.സി സനീഷ് (37) ആണ് ഇന്ന് മരിച്ചത്. മുഹമ്മദ് അല്‍ റാഷിദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പ്ലേറ്റ്‌ലറ്റ് കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. മജ്ജ മാറ്റി വെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഷുമൈസി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുജിഷയാണ് ഭാര്യ. മൂന്നുവയസുളള വിഹാന്‍ വ്യാസ് മകനാണ്.
സൗദിയില്‍ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment