Saturday, June 29, 2024 7:10 am

പി പി ഇ കിറ്റ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്ത സി കെ മുബാറക് കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പി പി ഇ കിറ്റ് ധരിച്ചെത്തി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സി കെ മുബാറക് (61) കോവിഡ് ബാധിച്ച്‌ മരിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പി പി ഇ കിറ്റ് ധരിച്ച്‌ ആംബുലന്‍സില്‍ വെച്ചാണ് മുബാറക്ക് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ഭരണാധികാരി സി ആര്‍ മുരളീകൃഷ്ണന്‍ പി പി ഇ കിറ്റ് ധരിച്ച്‌ വാഹനത്തിന് സമീപമെത്തി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. ചടങ്ങിന് ശേഷം മുബാറക്ക് ആശുപത്രിയിലേക്ക് തിരികെ പോയി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ മുടപ്പിലാശേരിയില്‍ നിന്ന് കടുത്ത മത്സരം നേരിട്ടാണ് ഇദ്ദേഹം വിജയം നേടിയത്. ഫലം വരുന്നതിന് മുന്‍പ് തന്നെ രോഗബാധിതനായിരുന്നു. കോവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുജിസി നെറ്റ് : പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സിഎസ്ഐആർ...

സിദ്ധാര്‍ത്ഥന്‍റെ മരണം : കോളജ് അധികൃതരെ കുറ്റപ്പെടുത്തി അന്വേഷണ കമ്മീഷൻ, റിപ്പോർട്ട് കൈമാറി

0
കൽപ്പറ്റ: സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന്...

തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു ; പ്രതീക്ഷയിൽ അദാനിഗ്രൂപ്പ്

0
തിരുവനന്തപുരം: പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു....

ബി​ഹാ​റി​ൽ‌‌‌ ​പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന സം​ഭ​വം ; അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു

0
പാ​റ്റ്ന: ബി​ഹാ​റി​ൽ‌‌‌ 11 ദി​വ​സ​ത്തി​നി​ടെ അ​ഞ്ചു​പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ...