ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് മരണം 6.35 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 1.56 കോടി കവിഞ്ഞു. ഇതുവരെ 1, 56, 51,601 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ് 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്. 24 മണിക്കൂറിനിടെ 68, 272 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 58, 080 പേര്‍ക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു.
6, 36, 464 പേരാണ് ലോകത്ത് ഇതുവരെ മഹാമാരിയെത്തുടര്‍ന്ന് മരിച്ചത്. 95, 35, 209 പേര്‍ രോഗമുക്തരായി. ബ്രസീലില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറി. 1315 പേരാണ് കഴിഞ്ഞ ദിവസം ബ്രസീലില്‍ രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 22.8 ലക്ഷം കടന്നു.
84,207 ത്തിലധികം ആളുകളാണ് രോഗം ബാധിച്ച് ജീവന്‍ വെടിഞ്ഞത്. 1,570,237 പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാല്‍പത് ലക്ഷം കടന്നു. 41,69,991 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. 147,333 പേര്‍ അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചു. 1,979,617 പേരാണ് രോഗമുക്തരായത്.
കോവിഡ് ബാധ അതിരൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഫ്ലോറിഡയില്‍ നടക്കേണ്ടിയിരുന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉപേക്ഷിച്ചു. ടെക്സാസ്, കാലിഫോര്‍ണിയ, അലബാമ, ഇഡാഹോ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. 1,288,130 രോഗബാധിതരുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.