Sunday, April 20, 2025 6:02 pm

കോവിഡ്​ 19 ന്റെ രണ്ടാം തരംഗം രൂക്ഷം ; വിറങ്ങലിച്ച്‌​ രാജ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ്​ 19ന്റെ  രണ്ടാം തരംഗം രൂക്ഷമായതോടെ വിറങ്ങലിച്ച്‌​ രാജ്യം. വിവിധ സംസ്ഥാനങ്ങളില്‍ മരണനിരക്ക്​ കുത്തനെ ഉയരുകയാണ്​. 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയില്‍ മാത്രം 773 പേരും ഡല്‍ഹിയില്‍ 348 പേരും മരിച്ചു.

24 മണിക്കൂറും ശ്​മശാനങ്ങള്‍ക്ക്​ പുറത്ത്​ വാഹനങ്ങളുടെ നീണ്ട നിര കാണാം. കോവിഡ്​ സ്ഥിരീകരിക്കുന്നതോടെ രോഗികളുടെ ഓക്​സിജന്‍ അളവ്​ ക്രമാതീതമായി താഴുന്നതോടെയാണ്​ മിക്ക മരണവും. ഓക്​സിജന്‍ ക്ഷാമവും ​ആശുപത്രികളുടെ അപര്യാപ്​തതയും മരണനിരക്ക്​ ഉയര്‍ത്തുന്നുണ്ട്​.

കഴിഞ്ഞദിവസം മഹാരാഷ്​ട്രയില്‍ 66,836 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 81.81 ശതമാനമാണ്​ മഹാരാഷ്​ട്രയിലെ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 1.52 ശതമാനവും. നിലവില്‍ 6,91,851 പേരാണ്​ ഇവിടെ ചികിത്സയില്‍ കഴിയുന്നത്​. 16.53 ശതമാനമാണ്​ സംസ്​ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്​. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ​മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മഹാരാഷ്​ട്ര മുഖ്യമന്ത്രി സംസ്​ഥാനത്തേക്ക്​ കൂടുതല്‍ ഓക്​സിജനും പ്രതിരോധ മരുന്നുകളും ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയിലും സമാന സ്​ഥിതിയാണ്​ നേരിടുന്നത്​. ഡല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണ്​ കഴിഞ്ഞദിവസം റിപ്പോര്‍ട്ട്​ ചെയ്​തത്​. 24,331 പേര്‍ക്ക്​ പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. 32 ശതമാനമാണ്​ ഡല്‍ഹിയിലെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 92,000 പേരാണ്​ ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്​. ഓക്​സിജന്‍ ക്ഷാമമാണ്​ ഡല്‍ഹിയെ ശ്വാസം മുട്ടിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരുപതിനായിരത്തോളം അഫ്ഗാനികളെ പാകിസ്താനിൽ നിന്നും നാടുകടത്തിയതായി യുഎൻ

0
പാകിസ്ഥാൻ: 19,500-ലധികം അഫ്ഗാനികളെ ഈ മാസം മാത്രം പാകിസ്ഥാൻ നാടുകടത്തിയതായി യുഎൻ....

കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ...

പ്രസവമെടുക്കാൻ പണം ആവശ്യപ്പെട്ട് ഡോക്ടർ : ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

0
പൂനെ: പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ...

കോടയും വാറ്റുഉപകരണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം: കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുഉപകരണങ്ങളുമായി...