Sunday, April 20, 2025 7:46 am

കോവിഡിനെതിരെ പ്രതിരോധം തീര്‍ത്ത് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് മുന്നോട്ടു പോകുകയാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തുവരുന്നു.

ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു. വാര്‍ഡുകളിലെ കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ആവശ്യാനുസരണം വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍റൂം പ്രവര്‍ത്തിച്ചുവരുന്നു. ഓതറ കുടുംബാരോഗ്യകേന്ദ്രം കേന്ദ്രീകരിച്ച് ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വോളന്റിയര്‍മാരെ നിയമിക്കുകയും വാര്‍ റൂം കേന്ദ്രീകരിച്ച് അടിയന്തര സാഹചര്യത്തില്‍ കോവിഡ് രോഗികളെ ആശുപത്രികളിലേക്കു മാറ്റുന്നതിനായി മൂന്ന് ആബുലന്‍സുകളും മൂന്നും പാസഞ്ചര്‍ വാഹനങ്ങളും ഏര്‍പ്പെടുത്തി. ഇതുവരെ 16 രോഗികളെ ഈ വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചു കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.
വാര്‍ഡ് തലത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ പട്ടിക തയാറാക്കുകയും അവരുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനു വേണ്ട നടപടികള്‍ സംഘടനകളുടെയും വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടുകൂടി നടത്തിവരുന്നുണ്ട്. വയോജനങ്ങളുടെ ആരോഗ്യസംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചു.

വാര്‍ഡ് തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ആഹാരസാധനങ്ങളും മരുന്നുകളും ഹോം ഡിലിവറി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ജനകീയ ഹോട്ടല്‍ മുഖേന അശരണരും കോവിഡ് ബാധിതരുമായ 240 പേര്‍ക്ക് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ഡൊമസിലറി കെയര്‍ സെന്ററിലേക്കും സൗജന്യമായി ഉച്ചഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ജനകീയ ഹോട്ടല്‍ മുഖേന 20 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്കും ഉച്ചഭക്ഷണം ലഭിമാക്കുന്നുണ്ട്.

കോഴിമല എണ്ണിക്കാട് ഐ ജി ക്യാമ്പസില്‍ 75 കിടക്കകളോടെ ഡൊമസിലറി കെയര്‍ സെന്റര്‍ സ്ഥാപിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഡൊമസിലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചീകരണ തൊഴിലാളികളെയും നഴ്‌സിനെയും നിയമിച്ചു. പള്‍സ് ഓക്‌സിമീറ്ററുകളും ജീവന്‍ രക്ഷാ മരുന്നുകളും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശേഖരിച്ച് വാര്‍ഡ് തല സമിതികള്‍ക്കു കൈമാറി. ഡൊമിസിലറി കെയര്‍ സെന്റര്‍, ഓതറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കു വിവിധ ഉപകരണങ്ങള്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവ പഞ്ചായത്ത് ഫണ്ടില്‍ നിന്നും വിവിധ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായത്തോടെയും ലഭ്യമാക്കിയിട്ടുണ്ട്.

രോഗവ്യാപനം അതിതീവ്രമാകാന്‍ സാധ്യതയുള്ള കോളനികള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്റര്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും കോളനികളില്‍ കോവിഡ് ടെസ്റ്റ് കൂട്ടുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പട്ടികജാതി കോളനികളിലെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ ക്വാറന്റൈന്‍ ചെയ്യുന്നതിന് എണ്ണക്കാട് ഐ.ജി.ഒ ക്യാമ്പസ് ഗേള്‍സ് ഹോസ്റ്റലില്‍ 30 കിടക്കള്‍ സജ്ജമാക്കി ആളുകള്‍ക്ക് ചികിത്സ ഉള്‍പ്പെടെ ഒരുക്കി.

ബ്ലോക്ക്തലത്തിലെ വാക്‌സിനേഷന്‍ സെന്ററായ കുടുംബാരോഗ്യ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഓതറ നസ്‌റത്ത് കോളേജ് ഓഫ് ഫാര്‍മസി ഹോസ്റ്റല്‍ ഏറ്റെടുത്ത് സുഖമമായ വാക്‌സിനേഷനുവേണ്ട സൗകര്യങ്ങളൊരുക്കി. ഓതറ കുടുംബാരോഗ്യകേന്ദ്രത്തില്‍ കോവിഡ് ടെസ്റ്റ് സമയത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ഓതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയം ഏറ്റെടുത്തു കസേര മൈക്ക് സെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അഗതികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കി രോഗവ്യാപനം പരമാവധി ഒഴിവാക്കുന്നതിനു ബോവത്കരണപരിപാടികളും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും സജീവമാക്കി. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയാറാക്കി അവരുടെ ആഹാരത്തിനു വേണ്ട സജ്ജീകരണങ്ങള്‍ തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കി.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലുടനീളം മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ നടത്തി ജനങ്ങള്‍ക്ക് കോവിഡ് ബോധവത്കരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്നുള്ളത് തുടര്‍ച്ചയായ പരിശോധനകളിലൂടെ ഉറപ്പുവരുത്തി. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായി ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികളുടെ എണ്ണവും കേസുകളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രമുഖ സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര നിര്യാതനായി

0
മൂവാറ്റുപുഴ : പ്രമുഖ സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര (78)...

ഓട്ടോ ഡ്രൈവർ മർദനമേറ്റ് മരിച്ച കേസിലെ പ്രതി ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

0
മഞ്ചേരി: കോട്ടയ്ക്കൽ ഒതുക്കുങ്ങലിൽ മർദനത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ച കേസിൽ...

ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ യോഗം ചേരും

0
കൊച്ചി : ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ...

നാലുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു

0
രാജ്‌കോട്ട്: ഗുജറാത്തിൽ നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച...