ഡൽഹി: മാതാപിതാക്കൾ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് അനാഥരായ കുട്ടികൾക്ക് ധനസഹായം ഉറപ്പാക്കുന്ന പ്രധാനമന്ത്റി കെയേഴ്സ് ഫണ്ടിൽ ലഭിച്ച അപേക്ഷകളിൽ 51 ശതമാനവും നിരസിച്ചു.ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ 33 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 613 ജില്ലകളിൽ നിന്ന് 9,331 അപേക്ഷകൾ ലഭിച്ചു. 4,532 അപേക്ഷകൾ അംഗീകരിച്ചു. 4,781 എണ്ണം നിരസിച്ചു. 18 അപേക്ഷകൾ പരിഗണനയിൽ വച്ചു. അപേക്ഷ തള്ളിയതിന് പദ്ധതി നടപ്പാക്കുന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് 171 അപേക്ഷകൾ ലഭിച്ചതിൽ സ്വീകരിച്ചത് 119 മാത്രം.
ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ച രാജസ്ഥാനിൽ (1,553) സ്വീകരിച്ചത് 210. മഹാരാഷ്ട്ര:1,511ൽ 855, ഉത്തർപ്രദേശ് 1,007ൽ 467.കൊവിഡ് മൂലം മാതാപിതാക്കളെയോ നിയമപരമായി ദത്തെടുത്ത രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാനാണ് പദ്ധതി. കുട്ടികൾക്ക് 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപ, അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ്, 12-ാം ക്ളാസ് വരെ പ്രതിവർഷം 20,000 രൂപ, വിദ്യാഭ്യാസ വായ്‌പ തുടങ്ങിയ സഹായങ്ങൾ ലഭിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.