തൃശ്ശൂര്‍ : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ഒരു ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട്‌സ് ഉടമ കൂടിആത്മഹത്യ ചെയ്തു. തൃപ്രയാര്‍ സ്വദേശി സജീവന്‍ ആണ് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ലൈറ്റ് ആന്‍റ് സൗണ്ട് മേഖലയില്‍ ആത്മഹത്യ ചെയ്യുന്ന ഒന്‍പതാമത്തെ വ്യക്തിയാണ് സജീവനെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ലൈറ്റ് ആന്‍റ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.