Monday, April 21, 2025 6:05 am

കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് 12 ല​ക്ഷം ക​ട​ന്നു ; മരണം 29861

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ആ​ശ​ങ്കാ​ജ​ന​ക​മാ​യി വ​ര്‍​ധി​ക്കു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം  12 ലക്ഷം ക​ട​ന്നു.  45,720 കേ​സു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മ​ര​ണ​നി​ര​ക്കി​ലും വ​ര്‍​ധ​ന​യുണ്ടാ​യി.

ഇന്ത്യയില്‍ ഇ​തു​വ​രെ 12,38,635 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 7,82,606 പേ​രാ​ണ് ചികിത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും അ​നു​ദി​നം വ​ര്‍​ധി​ക്കു​ക​യാ​ണ്. 29,861 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. രാ​ജ്യ​ത്തെ തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീവ്രമായിരി​ക്കു​ന്ന​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, കേ​ര​ളം സം​സ്ഥാ​നങ്ങ​ളി​ല്‍ ഇ​ന്ന​ലെ ഒ​റ്റ​ദി​ന​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണു രോ​ഗി​ക​ളു​ടെ എ​ണ്ണം.

പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​ന​വും ത​മി​ഴ്നാ​ടി​നെ ആ​ന്ധ്ര​പ്ര​ദേ​ശ് മ​റി​ക​ട​ന്നു. ഇന്ന​ലെ മാ​ത്രം ആ​ന്ധ്ര​യി​ല്‍ 7,998 പേര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച 6,045 പേ​ര്‍​ക്കാ​യി​രു​ന്നു രോ​ഗം ബാധിച്ചത്. ആ​കെ രോ​ഗി​ക​ള്‍ 72,711. ഇ​ന്ന​ലെ ആ​ന്ധ്ര​യി​ല്‍ 61 പേ​ര്‍ മ​രി​ച്ചു. കി​ഴ​ക്ക​ന്‍ ഗോ​ദാ​വ​രി ജി​ല്ല​യി​ലാ​ണു അതിതീ​വ്ര രോ​ഗ​വ്യാ​പ​ന​മു​ള്ള​ത്. ഇ​ന്ന​ലെ 1,391 പേ​ര്‍​ക്കാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ ആ​കെ രോ​ഗി​ക​ള്‍ പതിനായി​രം ക​ട​ന്നു. ഗു​ണ്ടൂ​ര്‍, അ​ന​ന്ത​പു​ര​മു, ക​ര്‍​ണൂ​ല്‍ ജി​ല്ല​ക​ളി​ലും അ​തീ​വ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ്.

ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ന്ന​ലെ 6,472 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,92,964. ഇ​ന്ന​ലെ 88 പേ​ര്‍ മരിച്ചു. ഇ​തി​ല്‍ മു​പ്പ​തി​ല്‍ താ​ഴെ പ്രായ​മു​ള്ള മൂ​ന്നു പേ​രു​ണ്ട്. ചെ​ന്നൈ​യി​ല്‍ ഇ​ന്ന​ലെ 1,336 പേ​ര്‍​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ആ​കെ രോ​ഗി​ക​ള്‍ 90,900.

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ദ്യ​മാ​യി അ​യ്യാ​യി​രം ക​ട​ന്നു. ഇ​ന്ന​ലെ 5,030 പേ​ര്‍​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ള്‍ 80,863. ഇ​ന്ന​ലെ 97 പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ മ​ര​ണം 1,616. ഇ​ന്ന​ലെ ബംഗളൂരുവില്‍ മാ​ത്രം 2,071 കോ​വി​ഡ് കേ​സു​ക​ളും 48 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തെ​ലു​ങ്കാ​ന​യി​ല്‍ ഇ​ന്ന​ലെ രണ്ടായിരത്തി​ല​ധി​കം പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ന്‍പ​തി​നാ​യി​രം ക​ട​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...

ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യ

0
ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന...