Monday, April 21, 2025 6:13 pm

കോവിഡ് പ്രതിരോധത്തിന് ജില്ലാപഞ്ചായത്ത് ഒന്നര കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പത്തനംതിട്ട ജില്ലാപഞ്ചായത്ത് ആദ്യ ഘട്ടമെന്ന നിലയില്‍ ഒന്നരകോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. ആരോഗ്യ വകുപ്പുമായും ജില്ലയിലെ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രോജക്ടുകള്‍ നടപ്പാക്കാനാണു തീരുമാനം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഈ ആവശ്യത്തിലേക്ക് മാര്‍ച്ച് 31 വരെ ജില്ലാ പഞ്ചായത്ത് 73 ലക്ഷം രൂപ ചെലവഴിച്ചു. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ പുതിയ പ്രോജക്ടുകള്‍ നടപ്പാക്കും.

ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് സംഭാവന നല്‍കി.

ഓക്സിജന്‍ പ്ലാന്റിന് 50 ലക്ഷം രൂപ
ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനും അതിന്റെ സ്ഥിരമായ ലഭ്യത ഉറപ്പുവരുത്താനുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി വക സ്ഥലത്ത് 50 ലക്ഷം രൂപ ചിലവില്‍ ജില്ലാ പഞ്ചായത്ത് ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കും. ഒരു മിനിറ്റില്‍ 200 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിക്കാന്‍ കഴിയുന്ന പ്ലാന്റാണിത്.

ജില്ലാ ആശുപത്രിക്ക് പുതിയ ആംബുലന്‍സിന് 18 ലക്ഷം രൂപ
നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ല. മുമ്പ് ഉണ്ടായിരുന്നതു കേടുസംഭവിച്ച് ഉപയോഗശൂന്യമായി. ഈ സാഹചര്യത്തിലാണ് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ പുതിയ ആംബുലന്‍സ് വാങ്ങുന്നത്. ഇത് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കും.

വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ
കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നോണ്‍-ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ സ്ഥാപിക്കും.

കിടപ്പ് രോഗികള്‍ക്ക് വാക്സിനേഷന്‍ ചെലവ് 5 ലക്ഷം രൂപ
ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പതിനെട്ടായിരത്തിലധികം കിടപ്പു രോഗികള്‍ ഉണ്ട്. ഇവര്‍ക്ക് പരിചരണവും മരുന്നുകളും ഈ സെന്ററുകള്‍ വഴി നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും കോവിഡ് വാക്സിനേഷന്‍ നടത്താന്‍ ജില്ലാപഞ്ചായത്തിന്റെ ചുമതലയില്‍ മൂന്ന് മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരും നഴ്സുമാരും ഇതില്‍ പങ്കെടുക്കും.

മേല്‍പറഞ്ഞ പ്രോജക്ടുകള്‍ കൂടാതെ ജില്ലാപ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്തുകളെയും നഗരസഭകളെയുംകൂടി യോജിപ്പിച്ച് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനും ജില്ലാപഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയു​ടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു ; ചൈനീസ് ആപ്പ് നീക്കം ചെയ്യാൻ ഗൂഗിളിന് നിർദേശം

0
ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെ തുടർന്ന് പ്ലേസ്റ്റോറിൽ നിന്ന് ചൈനീസ്...

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

0
പുനെ: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. വിജയപുര...

മാർപാപ്പ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രോത്സാഹനവും പ്രത്യാശയും നൽകിയ വ്യക്തിയെന്ന് എ എൻ ഷംസീർ

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ...

സ്വകാര്യ ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടി...