ഇംഫാല്‍: മണിപ്പൂരില്‍ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. നേപ്പാള്‍-ഇന്ത്യാ അതിര്‍ത്തി ഇതേ തുടര്‍ന്ന് പൂര്‍ണമായും അടച്ചു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിമൂന്നുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതോടെ രാജ്യത്തൊട്ടാകെ വൈറസ്ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് ആകെ കൊറോണോബാധിതരുടെ എണ്ണം 511 ആണ്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, മണിപ്പുര്‍ എന്നിവടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.