ന്യൂയോര്‍ക്ക് : കൊവിഡ് രോഗികളില്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് മരണ സാധ്യത കൂടുതലാണെന്ന് പഠനം. മെഡിക്കല്‍ ജേര്‍ണലായ അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്.
യുഎസിലെ മോണ്ടെഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച 4,711 കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതില്‍ 581 പേര്‍ക്കും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളുള്ള രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകന്‍ ഡേവിഡ് ആല്‍റ്റ്ഷുള്‍ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചവരില്‍ ഉറക്കമില്ലായ്മ, മറവിരോഗം, ഉത്കണ്ഠ രോഗം എന്നിവ കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി.നിലവില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒരു വ്യക്തിയ്ക്ക് കൊവിഡ് -19 അണുബാധയെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്നും പഠനം പരിശോധിച്ചു. സാധ്യത കൂടുതലാണ് എന്നാണ് പഠനം പറയുന്നത്.