പത്തനംതിട്ട : കോവിഡ് ബാധിച്ച സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ രാത്രി എട്ടുമണിക്ക് ശേഷം ആംബുലന്‍സുകള്‍ അയക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതായി പത്തനംതിട്ട ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ആംബുലന്‍സ് അയക്കേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കോവിഡ് ബാധിച്ച യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.