കൊച്ചി : കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹരിയാനയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. പുനലൂര്‍ സ്വദേശിനി ബിസ്മി സ്‌കറിയ ആണ് മരിച്ചത്. കഴിഞ്ഞ മാസം 28നാണ് ഗുരുഗ്രാം മേദാന്ത മെഡിസിറ്റി ആശുപത്രിയിലെ നഴ്‌സായ ബിസ്മി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
അഞ്ച് ദിവസത്തോളം മരണവുമായി മല്ലടിച്ച ശേഷമാണ് ഇവര്‍ വിടപറഞ്ഞത്. ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ബിസ്മി ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.