തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് സ്വദേശി സുല്‍ഫിക്കര്‍ ദാവൂദാണ് മരിച്ചത്. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . വീട്ടിനുള്ളില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഈ മാസം പകുതിയോടുകൂടിയാണ് വിദേശത്തു നിന്ന് നാട്ടിലെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.
ആറ്റിങ്ങലില്‍ ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് മരിച്ച നിലയില്‍
RECENT NEWS
Advertisment