പത്തനംതിട്ട : തെരുവില്‍ അലയുന്ന സ്ത്രീക്കും ദന്തല്‍ ക്ലിനിക്ക് ജീവനക്കാരിക്കും കോവിഡ്. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. തുടര്‍ന്ന് പുറമറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ജില്ലയില്‍ ഇന്ന് 37 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര് വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും നാലു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 25 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. രണ്ടു വൈദികര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.