Thursday, April 24, 2025 9:36 pm

കുമ്പഴ ക്ലസ്റ്ററില്‍ 182 പേര്‍ക്ക് കോവിഡ്‌ ; സാമൂഹ്യ വ്യാപനം മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം : മന്ത്രി കെ. രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളും ക്ലസ്റ്ററും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ വ്യാപനം മുന്നില്‍കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള  മന്ത്രി കെ. രാജു പറഞ്ഞു. പുതിയ സി.എഫ്.എല്‍.ടി.സികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ദൈനംദിനം രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകളും ക്ലസ്റ്ററുകളും രൂപപ്പെട്ടത്. ഓരോ ഗ്രാമപഞ്ചായത്തിലും 100 ബെഡുകള്‍ എന്നുള്ള രീതിയില്‍ സി.എഫ്.എല്‍.ടി.സികള്‍ ക്രമീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സി.എഫ്.എല്‍.ടി.സികളിലെ സാമ്പത്തിക സഹായത്തെ സംബന്ധിച്ചുള്ള ഉത്തരവുകള്‍ എല്ലാ തലത്തിലും എത്തിയിട്ടുണ്ട്. ചിലവുകള്‍ നടത്തുന്നതിനായി രണ്ടു ഗഡുക്കളായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തന്നെ ചിലവുകള്‍ വഹിക്കാം. സി.എഫ്.എല്‍.ടി.സികള്‍ക്കായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ 100 ബെഡുകള്‍ ക്രമീകരിക്കാന്‍ സാധിക്കുന്നതാണ് ഉത്തമം. പരമാവധി 100 ബെഡുകള്‍ ക്രമീകരിക്കാവുന്ന ഒരു കെട്ടിടം എന്ന രീതിയില്‍ സജ്ജീകരിക്കണം. സിഎഫ്എല്‍ടിസികളുടെ പ്രവര്‍ത്തനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാനേജിങ് കമ്മിറ്റി ചേരണം. സെന്ററിന്റെ ഏകോപനത്തിനായി നോഡല്‍ ഓഫീസറായി ഒരാള്‍ക്ക് ചാര്‍ജ് നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കൃത്യമായ വേതനം നല്‍കണം. രോഗവ്യാപനത്തെ നിയന്ത്രണവിധേയമാക്കി ഭയപ്പെടാതെ മുന്നോട്ടു പോകാമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ദിവസേന 1200 ടെസ്റ്റുകള്‍ വീതം നടത്തുന്നുണ്ട്. കുമ്പഴ ക്ലസ്റ്ററില്‍ 182 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 9200 ബെഡുകള്‍ ഒരുക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സെന്ററുകളിലേക്ക് ആവശ്യമായ മറ്റു സാധന സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുക ഉപയോഗിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ ദുരന്തനിവാരണ ഫണ്ടും ഉപയോഗിക്കാം. സെന്ററുകള്‍ക്കായി ഹോസ്റ്റലുകള്‍, സ്‌കൂള്‍, കോളജ്, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 10 കോടിയില്‍ കുറയാത്ത തുക ജില്ലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം, ശുചീകരണം തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ശുചീകരണ തൊഴിലാളികളെ മാനേജിംഗ് കമ്മിറ്റിക്ക് കണ്ടെത്താം. ടോയ്ലറ്റ് സംവിധാനം ആവശ്യത്തിന് ഒരുക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറുടെ സഹായത്തോടെ വൈദ്യുതി, പ്ലംബിങ് തുടങ്ങിയവ ചെയ്യണം. എംപി, എംഎല്‍എമാര്‍ മറ്റു ചുമതലകള്‍ വഹിക്കും. 100 കിടക്കകളുള്ള സി എഫ് എല്‍ ടി സി യില്‍ രണ്ട് ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരെ നിയമിക്കും. ആവശ്യാനുസരണം ആരോഗ്യപ്രവര്‍ത്തകരെ ഡിഎംഒയുടെ നേതൃത്വത്തില്‍ പിന്നീട് നിയമിക്കും. വൈദ്യുതി വെള്ളം എന്നിവ ഉറപ്പാക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സേവനം ചെയ്യുന്നതിന് ആവശ്യമായ പരിശീലനം നല്‍കണം. കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സേവനവും ലഭ്യമാക്കാം. ഭക്ഷണ വിതരണം, മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം സാധനങ്ങള്‍ എത്തിച്ചു കൊടുക്കുക, സെന്റിന്റെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവ സന്നദ്ധപ്രവര്‍ത്തകരുടെ സേവനങ്ങളില്‍ ഉള്‍പ്പെടും.

പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡിഎംഒയുടെ നിര്‍ദേശപ്രകാരം ടെസ്റ്റുകള്‍ നടത്തും. പോലീസുകാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പാസ് ഇല്ലാതെ ജില്ലയിലേക്ക് വരുന്നവര്‍ക്കെതിരെ നടപടി എടുക്കും. അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ തടയില്ല. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ജില്ലയില്‍ ഒരു മരണം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ജില്ലയില്‍ നിലവില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എംഎല്‍എ, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, വീണാ ജോര്‍ജ് എംഎല്‍എ, അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സി.എഫ്.എല്‍.ടി.സികളുടെ ചുമതലയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എസ്. ചന്ദ്രശേഖര്‍, എഡിഎം അലക്‌സ് പി തോമസ്, എസ്പി കെ.ജി. സൈമണ്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ആര്‍.ഡി.ഒ. അടൂര്‍ എസ്. ഹരികുമാര്‍, ഡിഡിപി എസ്. ഷാജി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇസ്രായേൽ മന്ത്രി ബെന്‍ ഗ്വിറിന് പ്രവേശനം നിഷേധിച്ച് അമേരിക്കൻ സിനഗോഗുകൾ

0
വാഷിംഗ്ടൺ: അമേരിക്കൻ സന്ദര്‍ശനത്തിനിടെ ഇസ്രായേൽ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റമർ...

പത്തനംതിട്ടയിൽ ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് അസഭ്യം വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തയാൾ പോലീസ് പിടിയിൽ

0
പത്തനംതിട്ട: ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് അസഭ്യം വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തയാൾ പോലീസ്...

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്നും എൽഡിഎഫ് ആണ് ശരിയെന്നും സിപിഐ...

പത്തനംതിട്ടയിലെ മലയോര മേഖലയിലെ പ്രശ്‌നം പരിഹരിക്കും : ശബരിമല വിമാനത്താവളം യഥാര്‍ഥ്യമാകും – മുഖ്യമന്ത്രി...

0
പത്തനംതിട്ട : അസാധ്യമെന്ന് കരുതിയത് പ്രാവര്‍ത്തികമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി...