Saturday, June 29, 2024 8:50 am

കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം ഇന്ന് ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

0
തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി...

യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസ് ; കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത് ; കുറ്റപത്രത്തിലുള്ളത് ഗുരുതര...

0
ബെം​ഗളൂരു: ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ...

തീരദേശവാസികൾക്ക് ആശ്വാസം ; 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

0
കോഴിക്കോട് : തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ...

ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും റെയ്‌ഡ്‌ ; പിന്നാലെ കണ്ടെത്തിയത് വന്‍ നികുതിവെട്ടിപ്പ്, ഫുഡ് വ്‌ളോഗര്‍മാരുടെ വീഡിയോകളും...

0
തിരുവനന്തപുരം: ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ജി.എസ്.ടി. വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 140...