കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ചികിത്സയിലിരിക്കേ കൊവിഡ് രോഗി ചാടി രക്ഷപ്പെട്ടു. കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി സയ്യിദ് ഇര്‍ഷാദാണ് ദ്വാരകയിലെ കൊവിഡ് സെന്ററില്‍ നിന്ന് ചാടിപ്പോയത്. ഇയാളെ കണ്ടെത്തുന്നതിനായി ആരോഗ്യപ്രവര്‍ത്തകരും പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഓഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ജില്ലയില്‍ ഇന്നലെ 25 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.