Sunday, April 13, 2025 2:06 pm

ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടുചെയ്യിപ്പിക്കും ; കോവിഡുള്ളവർക്ക് തപാൽവോട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ്ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽവോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ. വോട്ടറെ എസ്.എം.എസ്. മുഖേന മുൻകൂട്ടി അറിയിച്ചശേഷം തപാൽ ബാലറ്റ്, ഡിക്ലറേഷൻ ഫോറം, രണ്ടുകവറുകൾ, അപേക്ഷാഫോറം എന്നിവയുമായി പ്രിസൈഡിങ് ഓഫീസർ പദവിയിലുള്ള ഉദ്യോഗസ്ഥരെത്തി വോട്ടു ചെയ്യിപ്പിച്ച് നടപടികൾ വീഡിയോയിൽ ചിത്രീകരിക്കും. പോലീസ് സുരക്ഷയുമുണ്ടാകും. വോട്ടെടുപ്പിന് മൂന്നു ദിവസം മുമ്പ് ശേഷമുള്ളവർ എന്നിങ്ങനെ കോവിഡ് ബാധിതരെ രണ്ടായി തിരിച്ചാണ് ക്രമീകരണം. ആദ്യവിഭാഗത്തിലുള്ളവരെയാണ് ഉദ്യോഗസ്ഥർ സന്ദർശിച്ച് വോട്ടുചെയ്യിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പോളിങ്ങിന് പത്തുദിവസംമുമ്പത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഓരോ പ്രദേശത്തേയും തുടർച്ചയായി ആറുദിവസം നിരീക്ഷിക്കും.

വരണാധികാരികൾക്ക് ലഭ്യമാകുന്ന രോഗികളുടെ വിവരങ്ങൾ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകണം. ഇത് അംഗീകരിച്ചാണ് തപാൽവോട്ടു ചെയ്യേണ്ടവരുടെ വിവരങ്ങൾ വരണാധികാരിക്ക്‌ നൽകുന്നത്. അന്ധതപോലുള്ള വൈകല്യമുള്ളവർക്ക് വോട്ടുചെയ്യാൻ വിശ്വസ്തനായ സഹായിയെ തേടാം. ക്രോസ്, ടിക് മാർക്കിലൂടെ വോട്ടുരേഖപ്പെടുത്താം. വോട്ടെടുപ്പിന് തൊട്ടു മുമ്പുള്ള ദിവസം പോസിറ്റീവാകുന്ന രണ്ടാം വിഭാഗത്തിലുള്ളവർക്ക് പോളിങ്ങിന്റെ അവസാനത്തെ മണിക്കൂറിൽ ബൂത്തിലെത്തി വോട്ടുചെയ്യാം. സർക്കാർ പരിഗണിക്കുന്ന നിർദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച ഭേദഗതികളും പരിശോധിച്ച് കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും തപാൽ ബാലറ്റിന്റെ അന്തിമചട്ടങ്ങൾ ഉടൻ പുറത്തിറക്കുന്നതിന്റെ ചർച്ചകൾ നടക്കുകയാണ്.

വോട്ടെടുപ്പിന് രണ്ടുദിവസം മുൻപ് തപാൽവോട്ട് അവസാനിപ്പിക്കണമെന്നാണ് സർക്കാർ ആലോചിക്കുന്നതെങ്കിലും പോളിങ്ങിന് തലേന്നു മൂന്നുവരെ അവസരം നൽകണമെന്നാണ് കമ്മിഷന്റെ നിലപാട്. തപാൽ ബാലറ്റുമായി ഉദ്യോഗസ്ഥരെത്തുമ്പോൾ വോട്ടറെ കാണാനായില്ലെങ്കിൽ ഒരിക്കൽക്കൂടിയെത്തും. രണ്ടാം വരവിലും രോഗിയെ കണ്ടില്ലെങ്കിൽ പിന്നീട് അവസരമുണ്ടാകില്ല. പോളിങ്ങിന് തൊട്ടുമുമ്പ് പോസിറ്റീവാകുന്നവർ സർക്കാർ ആശുപത്രിയിലാണെങ്കിൽ ബൂത്തിലെത്തിക്കാൻ സർക്കാർ ക്രമീകരണമൊരുക്കിയേക്കും. സ്വകാര്യ ആശുപത്രിയിലാണെങ്കിൽ സ്വമേധയാ എത്തേണ്ടിവരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ വിഷുക്കണിദർശനം നാളെ പുലർച്ചെ മൂന്നുമുതൽ

0
അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നുമുതൽ ആറുവരെ ഭക്തർക്ക്...

കൊല്ലം കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

0
കൊല്ലം: കൊട്ടാരക്കരയിൽ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. സുഭാഷ് എന്നയാളെയാണ്...

സാധാരണക്കാരൻ ഇന്ധനവിലയുടെ ഭാരം പേറുമ്പോൾ കേന്ദ്രവും എണ്ണക്കമ്പനികളും ലാഭം കൊയ്യുന്നു – ജയറാം രമേശ്

0
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ചുകൊണ്ട് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു...

ചെട്ടികുളങ്ങര ദേശക്കാർ കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രത്തിൽ ദർശനം നടത്തി

0
ചെട്ടികുളങ്ങര : കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് ദേവീക്ഷേത്രത്തിൽ ചെട്ടികുളങ്ങര ദേശക്കാർ പരമ്പരാഗത അചാരാനുഷ്ഠാനങ്ങളോടെ...