കൊച്ചി : തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി സെന്ററില്‍ കോവിഡ് പോസിറ്റീവായ യുവാവ് നഴ്‌സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. പരാതിയെത്തുടര്‍ന്ന് കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരേ ഹില്‍ പാലസ് പോലീസ് കേസെടുത്തു. എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് ഇയാള്‍. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വ്യാജമദ്യവുമായാണ് ഇയാള്‍ പിടിയിലായത്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് ഇയാളെ ഡോമിസിലറി സെന്ററിലേക്ക് മാറ്റിയത്. ഇവിടെ നിരീക്ഷണത്തില്‍ കഴിയവെയാണ് ഇയാള്‍ നഴ്സിനോട് അപമര്യാദയായി പെരുമാറിയത്.
കോവിഡ് രോഗി നേഴ്സിനോട് അപമര്യാദയായി പെരുമാറി
RECENT NEWS
Advertisment