തിരുവനന്തപുരം : ഓഗസ്റ്റ് അവസാനം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍. ഇപ്പോഴത്തെ രോഗവ്യാപനത്തോതിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണവകുപ്പിന്റെ അനുമാനം. താജിക്കിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.9 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കൂടിയ സഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുറത്തുനിന്നു വന്നവരില്‍ ഏഴുശതമാനം പേരില്‍ നിന്നാണ് രോഗം പടര്‍ന്നത്. രോഗികളുടെ എണ്ണത്തിനനുസരിച്ച് ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി എ,ബി,സി എന്നിങ്ങനെ മൂന്ന് പ്ലാനുകള്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്ലാന്‍ എ പ്രകാരം കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലായി 29 കൊവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കുമാത്രമായി 8537 കിടക്കകള്‍, 872 ഐസിയു കിടക്കകള്‍, 482 വെന്റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്.
രോഗികള്‍ കൂടുന്ന മുറക്ക് തിരഞ്ഞൈടുപ്പക്കപ്പെട്ട കൂടുതല്‍ ആശുപത്രികളിലെ കിടക്കകള്‍ ഉപയോഗിക്കും. രണ്ടാം നിര ആശുപത്രികളും സജ്ജമാക്കും.നിലവില്‍ സജ്ജീകരിച്ച 29 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലെ 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എയും പ്ലാന്‍ ബിയും പ്ലാന്‍ സിയും നടപ്പാക്കുന്നതോടെ 171 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വരും ദിവസങ്ങളിലായി കൂടുതല്‍ ആളുകള്‍ സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ആന്റി ബോഡി ടെസ്റ്റുകള്‍ ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആന്റി ടെസ്റ്റ് നെഗറ്റീവ് ആയാലും പിന്നീട് കോവിഡ് ഉണ്ടായേക്കാം. കൂടാതെ പുറത്തുനിന്ന് വരുന്ന എല്ലാവരും കര്‍ശനമായ സമ്പര്‍ക്ക വിലക്ക് പാലിക്കണം. കൂടാതെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ അതിശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.