കൊച്ചി : കോവിഡ് രോഗികളുടെ ഫോണ്‍വിളി വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലാണ്. ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടിയാണ് ഹര്‍ജി. എന്നാല്‍ രോഗികളുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളല്ല ടവര്‍ ലൊക്കേഷന്‍ കണ്ടെത്തലാണ് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അനുവാദം നല്‍കുന്ന സര്‍ക്കാര്‍ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. കോവിഡ് രോഗികള്‍ ക്വാറന്റൈന്‍ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ മതി. ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കേണ്ടതില്ല.