തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് ജില്ലകള്‍ക്ക് അഞ്ചുകോടി വീതം അനുവദിച്ചു. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷം വരെയാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമെന്നാണ് ആശങ്ക. സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ഐസിയു വെന്റിലേറ്റര്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. കൂട്ടപ്പരിശോധനയുടെ ഭാഗിക ഫലം പ്രതീക്ഷിക്കുന്ന ഇന്ന് പ്രതിദിന കേസുകള്‍ വീണ്ടുമുയരും.