തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അയ്യായിരം കടന്നു. ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 852 പുതിയ രോഗികള്‍. സമ്പര്‍ക്കരോഗികള്‍ 4424. ഉറവിടമറിയാത്ത കേസുകള്‍ 640. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 20 കോവിഡ് മരണം. ആകെ മരണം 592. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍കോട് 136, ഇടുക്കി 79, വയനാട് 59. എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.
2951 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 42786 പേര്‍ ചികിത്സയില്‍.
രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി. ‘ലക്ഷണമില്ലാത്തവരെ ആശുപത്രികളിലേക്ക് മാറാന്‍ വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിക്കരുത്. വീടുകളില്‍ കഴിയുന്ന രോഗികള്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.