തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, തൃശൂര്‍ 26, കൊല്ലം 11, പാലക്കാട് 12, കാസര്‍കോട് 4, ആലപ്പുഴ 5, പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂര്‍ 14, മലപ്പുറം 13 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു. രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തു നിന്നു 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 5 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാര്‍ക്കും രോഗം ബാധിച്ചു. 2057 പേരാണ് ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത്.
79 പേര്‍ രോഗമുക്തി നേടി. കൊല്ലം – 18 , കണ്ണൂര്‍ – 13 , കോഴിക്കോട് – 8 , ആലപ്പുഴ – 8 , കോട്ടയം – 8 , മലപ്പുറം – 7 , തൃശൂര്‍ – 5 , എറണാകുളം – 4 , പാലക്കാട് – 3 , തിരുവനന്തപുരം – 3 , കാസര്‍ഗോഡ് – 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.