Thursday, July 3, 2025 3:20 pm

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,87,692 പേര്‍ വീട്/ഇന്‍സ്റ്റ്യൂഷണല്‍ ക്വാറന്റൈനിലും 5162 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 302 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 61,114 കോവിഡ് കേസുകളില്‍, 6.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധി പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 216 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,299 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6061 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1002, കൊല്ലം 668, പത്തനംതിട്ട 29, ആലപ്പുഴ 239, കോട്ടയം 473, ഇടുക്കി 288, എറണാകുളം 963, തൃശൂര്‍ 507, പാലക്കാട് 187, മലപ്പുറം 158, കോഴിക്കോട് 775, വയനാട് 118, കണ്ണൂര്‍ 471, കാസര്‍ഗോഡ് 183 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 61,114 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,96,878 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിഎഡബ്ള്യുഎഫ് ചാരുംമൂട് ഏരിയ സമ്മേളനം നടന്നു

0
ചാരുംമൂട് : ഡിഎഡബ്ള്യുഎഫ് ചാരുംമൂട് ഏരിയ സമ്മേളനം നടന്നു. പ്രസിഡന്റ്...

സിപിഎം കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി

0
കണ്ടല്ലൂർ : കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരേ അഴിമതിയും വികസനമുരടിപ്പും...

ഖദർ വേഷം ധരിക്കുന്നത് ഉപേക്ഷിക്കുന്നുവെന്ന വിവാദ ചർച്ചയിൽ പ്രതികരണവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ്

0
ഡൽഹി: കോൺ​ഗ്രസ് നേതാക്കൾ ഖദർ വേഷം ധരിക്കുന്നത് ഉപേക്ഷിക്കുന്നുവെന്ന വിവാദ ചർച്ചയിൽ...

ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ്...