ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,02,07,871 ആയി.97,82,669 പേരാണ് ആകെ രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 21,131 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,77,301 ആയി കുറഞ്ഞു.
പ്രതിദിന രോഗബാധിതര്‍ക്ക് സമാനമായ രീതിയില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടര്‍ച്ചയായി 300 ല്‍ താഴെ മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 279 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,47,901 ആയി.