ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,093 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 85,53,657 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,26,611 പേര്‍ ഇതുവരെ മരണപ്പെട്ടു.
നിലവില്‍ രാജ്യത്ത് 5,09,673 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. ഇന്നലെ 48,405 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 79,17,373 ആയി.
മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 17.2 ലക്ഷം കടന്നു. കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.