വാഷിങ്ടണ്‍ : ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ആകെ വൈറസ് ബാധിതര്‍ 1,30,60,239 ആയി ഉയര്‍ന്നു. 5,71,817 പേരാണ് വൈറസ് ബാധയേറ്റ് ഇതുവരെ മരിച്ചത്. തിങ്കളാഴ്ച മാത്രം ലോകത്ത് രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ മൂവായിരത്തോളം ആളുകള്‍ മരിക്കുകയും ചെയ്തു.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്കുകള്‍ പ്രകാരം കോവിഡ് രൂക്ഷമായി ബാധിച്ച യു എസ്സില്‍ ഇതുവരെ 33,61,042 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 1,35,582 പേര്‍ യു എസ്സില്‍ മരിക്കുകയും ചെയ്തു. അതേസമയം ബ്രസീലില്‍ 18,84,967 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 72,833 പേര്‍ ഇവിടെ രോഗം ബാധിച്ച് മരിച്ചു. ഈ പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയില്‍ ആകെ വൈറസ് ബാധിതര്‍ 8,78,254 പേരാണ്. എന്നാല്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയില്‍ കോവിഡ് മരണ നിരക്ക് കുറവാണ്. 23,174 പേരാണ് അസുഖത്തെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്.
അതേസമയം റഷ്യയില്‍ 732,547 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പെറുവില്‍ 330,123 പേര്‍ക്കുംരോഗം ബാധിച്ചു.