ന്യൂഡല്‍ഹി : ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക് അടുക്കുന്നു. ലോകത്ത് ഇതുവരെ 13,943,809 പേര്‍ക്ക് കോവിഡ് ബാധിച്ചു. 592,628 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന് നഷ്ടമാകുകയും ചെയ്തു. 8,276,887 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 65,000ത്തില്‍ കൂടുതലാളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,693,695 ആയി ഉയര്‍ന്നു. 141,095 പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 1,675,360 ആയി.
ബ്രസീലിലും സ്ഥിതി ആശങ്കാജനകമാണ്. നാല്‍പ്പത്തിനായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 76,822 ആയി. 1,366,775 പേര്‍ രോഗമുക്തി നേടി.
അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 32,685 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 606 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 9,68,876 ആയി. 6,128,15 പേര്‍ രോഗമുക്തരായി. 3,31,146 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.