വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കഴിഞ്ഞു. ഇതുവരെ 32,083,275 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 ലക്ഷം പേരാണ് മരിച്ചത് . 2.36 കോടി പേര്‍ രോഗവിമുക്തി നേടി. 7,437,859 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 7,139,036 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 206,560 ആയി. 4,394,114 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 91,173 പേര്‍ ആയതായാണ് ഔദ്യോഗിക കണക്ക്. ഒരുദിവസം ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗം ഭേഗമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത്.