Thursday, July 3, 2025 8:46 pm

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 88,45,617 ആയി ; 1.30 ലക്ഷം മരണo

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 88,45,617 ആയി. ഇതുവരെ 88,45,617പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4,65,579പേരാണ് ചികിത്സയിലുള്ളത്. എണ്‍പത്തിരണ്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. 1.30 ലക്ഷം പേര്‍ മരണമടഞ്ഞു.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നു. 2,544 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,065 പേര്‍ രോഗമുക്തി നേടുകയും 60 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 84,918 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. സംസ്ഥാനത്ത് ഇതുവരെ 17,47,242 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഇതുവരെ 16,15,379 പേര്‍ കോവിഡ് മുക്തി നേടിയപ്പോള്‍ 45,974 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

ഡല്‍ഹിയില്‍ 3,235 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,606 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 95 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 4,85,405 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 39,990 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 4,37,801 പേര്‍ കോവിഡ് മുക്തി നേടിയപ്പോള്‍ 7,614 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

തമിഴ്‌നാട്ടില്‍ 16,441 കോവിഡ് രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,819 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,58,191 ആയി. 7,30,272 പേരാണ് ഇതിനോടകം സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയത്. 11,478 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 1,565 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,363 പേര്‍ രോഗമുക്തരായി. 21 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 27,146 പേരാണ് ചികിത്സയില്‍ തുടരുന്നത്. സംസ്ഥാനത്ത് 8,61,647 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,22,953 പേരാണ് ഇതിനോടകം കോവിഡില്‍നിന്ന് മുക്തി നേടിയത്. 11,529 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,056 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 18,659 പേരാണ് ചികിത്സയില്‍ തുടരുന്നത്. സംസ്ഥാനത്തെ ആകെ 8,54,011 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,28,484 പേര്‍ രോഗമുക്തി നേടിയപ്പോല്‍ 6,868 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചുവെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...