തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്ക് ഇളവ് ലഭിക്കും. ആറ്റുകാൽ പൊങ്കലയ്ക്ക് റോഡുകളിൽ പൊങ്കാല ഇടാൻ അനുമതി ഇല്ല. ഭക്തജനങ്ങൾ വീടുകളിൽ തന്നെ പൊങ്കാല ഇടണം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകിയത്. 5 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകളെ നിയന്ത്രിക്കണം. സ്ഥലവിസ്തീര്‍ണം അനുസരിച്ച് കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. മൂന്നുമാസത്തിനുളളില്‍ കോവിഡ് വന്നവര്‍ക്കും പങ്കെടുക്കാം. സംസ്ഥാനത്ത് അംഗന്‍വാടികള്‍ തിങ്കളാഴ്ച തുറക്കും.