തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്. പൊതുപരിപാടികളില്‍ പരമാവധി ഇരുന്നൂറ് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും രാത്രി ഒന്‍പത് മണിക്ക് മുമ്പ് കടകള്‍ അടയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അടച്ചിട്ട മുറികളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ നൂറ് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശവുമുണ്ട്.
കൂടുതല്‍ ആളുകളെ പരിപാടികളില്‍ പങ്കെടുപ്പിക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഇവര്‍ കൈയ്യില്‍ കരുതിയിരിക്കണം. അല്ലെങ്കില്‍ കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും ഇവര്‍ സ്വീകരിച്ചിട്ടുണ്ടാകണം. ഹോട്ടലുകളില്‍ പരമാവധി 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ.