ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗ രേഖ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച്ച വരുത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് സ്ഥിതി മോശത്തില്‍ നിന്നും കൂടുതല്‍ മോശമാകുകയാണെന്നും കടുത്ത നടപടികള്‍ വേണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണം. കോവിഡ് വാക്‌സിനുകള്‍ തയ്യാറാകുന്നത് വരെ പ്രതിരോധ നടപടികളില്‍ വീഴ്ച്ച വരുത്തരുതെന്നും കോടതി വ്യക്തമാക്കി. രാജ്യത്ത് പലയിടത്തും ഉത്സവങ്ങള്‍ നടക്കുകയാണ്. എന്നാല്‍ 80 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ചിലര്‍ മാസ്‌ക് താടിയില്‍ തൂക്കി നടക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.