Saturday, April 19, 2025 4:17 pm

വാവുബലി കര്‍മങ്ങള്‍ വീടുകളില്‍ മാത്രം, കൂട്ടംചേരല്‍ അനുവദിക്കില്ല : പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കര്‍ക്കടക വാവുബലി കര്‍മ്മങ്ങള്‍ വീടുകളില്‍ മാത്രമായി നടത്തണമെന്നും കൂട്ടംകൂടിനിന്നു ആചരിക്കാന്‍ പാടില്ലെന്നുമുള്ള ഡി.ജി.പിയുടെ നിര്‍ദേശം ജില്ലയില്‍ നടപ്പിലാക്കുമെന്ന്  ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. ഇക്കാര്യം ഇതുമായി ബന്ധപ്പെട്ട മതാചാര്യന്മാരെയും ജനങ്ങളെയും അറിയിക്കാന്‍ എസ് എച്ച് ഒമാര്‍ക്കു നിര്‍ദേശം നല്‍കി.

കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈമാസം 15 ലെ ഉത്തരവിനോട് അനുബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിയുടെ സന്ദേശം ലഭിച്ചിട്ടുണ്ട്. ഇത് എല്ലാ എസ് എച്ച് ഒമാര്‍ക്കും കൈമാറി. ജൂലൈ 31 വരെ ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരം മതചടങ്ങുകളും ഒത്തുചേരലുകളും നിരോധിച്ച കഴിഞ്ഞമാസം 26 ലെ ഉത്തരവിന്റെ ചുവടുപിടിച്ചുകൂടിയാണ് ഇപ്പോഴത്തെ നടപടി. ഇക്കാര്യത്തില്‍ പ്രത്യേകശ്രദ്ധ ചെലുത്തി മുന്‍കരുതല്‍ നടപടികള്‍ എസ് എച്ച് ഒമാര്‍ കൈക്കൊള്ളണം. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് നടപ്പാക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാതെയും ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചും എന്തിന്റെ പേരിലായാലും ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനത്തിനിടയാക്കും. സമൂഹവ്യാപനം സംശയിക്കത്തക്ക തരത്തിലേക്ക് രോഗം വ്യാപിക്കുന്നതും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതും ഉറവിടമറിയാത്ത രോഗികള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്തുള്ള ബന്ധപ്പെട്ട നടപടികള്‍ പോലീസ് നടപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

ദുരന്തനിവാരണ നിയമം 2005, സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് എന്നിവ അനുസരിച്ച്, പോലീസ് നിയമനടപടി സ്വീകരിക്കും. വ്യവസ്ഥകള്‍ ലംഘിച്ച് പ്രകടനം, മാര്‍ച്ചുകള്‍, ആഘോഷങ്ങള്‍ എന്നിവ നടത്തിയതിന് ജില്ലയില്‍ ഇതുവരെ 116 കേസുകള്‍ എടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചും, സാമൂഹിക അകലം പാലിക്കാതെയും നടത്തുന്ന എല്ലാ പരിപാടികളും ചടങ്ങുകളും ഒത്തുചേരലുകളും തടഞ്ഞു നടപടി എടുക്കുന്നത് തുടരും. 31 ന് ശേഷം സാഹചര്യമനുസരിച്ചു മാര്‍ഗരേഖകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉറപ്പാക്കും. ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കുന്നതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂടുകയാണ്. ജൂലൈ 17 മുതല്‍ ഏഴുദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതാണ്. അല്ലാത്തപക്ഷം കര്‍ശന നിയമനടപടികള്‍ തുടരാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും അനുസരിച്ചേ ഡ്യൂട്ടി ചെയ്യാവൂ. രോഗബാധയുണ്ടാവാതെ ശ്രദ്ധിക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ക്കു കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കേണ്ടി വന്നാല്‍ അവരെ വീട്ടില്‍ വിടാതെ ക്വാറന്റീനില്‍ കഴിയുന്നതിന് ജില്ലാ ആസ്ഥാനത്തെ റിസര്‍വ് ക്യാമ്പില്‍ ബാരക്ക് തയാറാക്കിയിട്ടുണ്ട്. അവര്‍ക്കുള്ള ഭക്ഷണവും മറ്റും ഏര്‍പ്പാടാക്കും. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് രോഗബാധയുണ്ടായെന്നത് സംബന്ധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ നടപടിയെടുത്തതായും, ചിറ്റാര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് ബദല്‍ സംവിധാനം ഏര്‍പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ക്വാറന്റീനില്‍ കഴിഞ്ഞുവരുന്നവര്‍ ലംഘിച്ചു പുറത്തിറങ്ങി ജനങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ കര്‍ക്കശമാക്കും. ഇവരെ ജനമൈത്രി പോലീസിനെ ഉപയോഗിച്ച് നിരീക്ഷിച്ചുവരുന്നു. ലംഘനങ്ങള്‍ക്ക് ഇന്നലെ മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ ഒരുകേസ് രജിസ്റ്റര്‍ ചെയ്തു. ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കു 56 കേസുകളിലായി 57 പേരെ അറസ്റ്റ് ചെയ്യുകയും, 13 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 110 ആളുകള്‍ക്ക് നോട്ടീസ് നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

0
ചെന്നൈ: 2026 തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുറപ്പിച്ചതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര...

കല്ലുങ്കൽ-അഴകശ്ശേരി റോഡ് നിർമാണം പൂർത്തിയായി

0
കല്ലുങ്കൽ : കല്ലുങ്കൽ-അഴകശ്ശേരി റോഡ് നിർമാണം പൂർത്തിയായി. ...

അമേരിക്കയുടെ ഇറക്കുമതി ചുങ്കം കേരളത്തെ ബാധിക്കുമെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: നൂറ് ശതമാനം ചുങ്കം ചുമത്താന്‍ ഉള്ള അമേരിക്കയുടെ തീരുമാനം കേരളത്തെ...

പത്തനംതിട്ട നവീകരിച്ച രാജീവ് ഭവന്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനവും ഡി.സി.സി ജനറല്‍ ബോഡി യോഗവും ഏപ്രില്‍...

0
പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനമായ പത്തനംതിട്ട രാജീവ് ഭവന്‍റെ...