Thursday, May 15, 2025 7:29 am

കരുതല്‍ അല്ല ..കൂടുതല്‍ കരുതല്‍ വേണം ; യുവാക്കള്‍ക്ക് ചുറ്റും വട്ടമിട്ട് പറന്ന് കോവിഡ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് ഒന്നാം തരംഗ കോവിഡ് വ്യാപനത്തെക്കാള്‍ ഇപ്പോഴുള്ള രണ്ടാം തരംഗ വ്യാപനം അതിവേഗത്തിലാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അധികവും കുടുംബം മുഴുവനായും വൈറസ് ബാധയേറ്റ കേസുകളാണ്. രോഗ ലക്ഷണില്ലാത്ത വൈറസ് ബാധിതരുടെ എണ്ണം കൂടിയതും വൈറസിന്റെ പരിവര്‍ത്തനം വന്ന വകഭേദങ്ങള്‍ ഉണ്ടായതുമാണ് കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വര്‍ദ്ധിക്കാന്‍ കാരണം. രണ്ടാം തരംഗത്തില്‍ യുവാക്കളാണ് കൂടുതലായി രോഗബാധിതരാകുന്നത്. യുവാക്കളില്‍ നിന്ന് മ‌റ്റുള‌ളവര്‍ക്ക് രോഗം വരാനുള‌ള സാദ്ധ്യതയും കൂടുതലാണെന്ന് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ ലക്ഷണമില്ലാത്ത രോഗികള്‍ 80 മുതല്‍ 85 ശതമാനം വരെയാണ്. അടച്ച്‌ മൂടിയ സ്ഥലങ്ങളില്‍ സംസാരിക്കുമ്പോള്‍ ലക്ഷണമില്ലാത്തവരില്‍ നിന്നും പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് അതിവേഗം രോഗം പടരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ആദ്യ വൈറസിനെക്കാള്‍ 50 ശതമാനം വേഗത്തില്‍  പടരുന്നവയാണ്.

നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ മൂന്നാം ഘട്ട പരിവര്‍ത്തനം വന്ന വൈറസും വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുചേരലുകളും അടച്ചിട്ടയിടങ്ങളില്‍ യോഗങ്ങളും ആരംഭിച്ചത് സമൂഹവ്യാപനത്തിന് ഇടയാക്കി.

രോഗം സ്ഥിരീകരിച്ചവരില്‍ ലക്ഷണങ്ങളില്ലാത്തവരെയും വലിയ അപകട സാദ്ധ്യതയുള‌ളവയെയും അഞ്ച് മുതല്‍ പത്ത് ദിവസങ്ങള്‍ക്കിടയില്‍ പരിശോധിക്കേണ്ടതുണ്ട്. പരിശോധനാ ഫലം ലഭിക്കാന്‍ താമസിക്കുന്ന ഈ കാലയളവില്‍ രോഗമുള‌ളവര്‍ പൊതുസമൂഹവുമായി ഇടപെടുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം കോവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ 70 വയസ് കഴിഞ്ഞവരാണ് ഏറ്റവുമധികം രോഗം ബാധിച്ച്‌ മരണമടയുന്നതെന്ന് കേന്ദ്രം പുറത്തിറക്കിയ വിവരപട്ടികയില്‍ പറയുന്നു. 70-80 വയസ് പ്രായമുള‌ളവരും 80ന് മുകളിലുള‌ളവരും അതീവ ഗുരുതരമായ മരണസാദ്ധ്യതയുള‌ള വിഭാഗത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ശരിയായ വിധത്തില്‍ പാലിക്കാത്തതിനാല്‍ പരിവര്‍ത്തനം വന്ന വൈറസ് യുവാക്കളില്‍ ബാധിക്കുന്നതിനാല്‍ ഒന്നാംഘട്ടത്തെ അപേക്ഷിച്ച്‌ യുവാക്കളിലും മരണനിരക്ക് ഉയര്‍ന്നിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍...

കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ്...

ഇരുചക്രവാഹന വർക്ക്ഷേപ്പിലേക്ക് കാർ പാഞ്ഞുകയറി അപകടം

0
വെഞ്ഞാറമൂട് : നിയന്ത്രണംവിട്ട കാർ വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറിയെങ്കിലും ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു....