തിരുവനന്തപുരം : രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കര്‍ശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. മന്ത്രി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പോലീസിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാം കോവിഡ് പിടിമുറുക്കിയതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുക്കുക. സമ്പൂര്‍ണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രികളില്‍ അഡ്‌മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ആശുപത്രി സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേളേജുകള്‍ നാളെ തന്നെ അടച്ചേക്കും.10,11, 12 ക്ലാസുകള്‍ കൂടി ഓണ്‍ലൈനിലേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്. ആള്‍ക്കൂട്ടം കുറയ്‌ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത നിയന്ത്രണങ്ങള്‍ തന്നെ വന്നേക്കും.