Friday, July 4, 2025 8:39 am

കോവിഡ് കേസുകള്‍ കൂടുന്നു , രണ്ട് നഗരങ്ങള്‍ അടച്ചുപൂട്ടി ചൈന , ഗതാഗതം വിലക്കി

For full experience, Download our mobile application:
Get it on Google Play

ബീജിങ് : കോവിഡ് വ്യാപനത്തെ തടയാന്‍ ശക്തമായ നടപടികളുമായി ചൈന. കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് നഗരങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് രാജ്യം നീങ്ങുന്നത്.  സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടേക്കുളള ഗതാഗതസംവിധാനങ്ങള്‍ വിലക്കി, റോഡുകള്‍ അടച്ചു, പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തേക്കോ രാജ്യത്ത് നിന്ന് പുറത്തേക്കോ കടക്കാന്‍ അനുമതി ഇല്ല. സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും കര്‍ശന മാനദണ്ഡങ്ങളുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ നടത്താന്‍ മാത്രമാണ് അനുമതി.

2019ല്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി ചൈനയെ അതിരൂക്ഷമായാണ് ബാധിച്ചത്. എന്നാല്‍ രാജ്യവ്യാപക-പ്രാദേശിക ലോക്ക് ഡൗണ്‍, വ്യാപക പരിശോധനകള്‍, യാത്രാനിയന്ത്രണങ്ങള്‍ തുടങ്ങിയവയിലൂടെ വ്യാപനത്തെ വേഗത്തില്‍ പ്രതിരോധിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു. കോവിഡിന്റെ രണ്ടാം വരവിലും കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ചൈനയ്ക്ക് സാധിച്ചിരുന്നു.
ഹെബൈ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നൂറിലധികം കോവിഡ് രോഗികളില്‍ ഇരുന്നൂറോളം പേര്‍ക്ക് രോഗലക്ഷണമില്ലെന്നതും ആശങ്കയുളവാക്കുന്നുണ്ട്. രോഗവ്യാപനം ഇനിയും കൂടിയേക്കുമെന്ന സാഹചര്യത്തിലാണ് ഈ മേഖലയുമായി അടുത്തുകിടക്കുന്ന രണ്ട് നഗരങ്ങള്‍ അടച്ചിടുന്നത്. ഒരു കോടിയോളം ജനങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...